പാർവതി സ്വയംവരം (രാഗം താനം പല്ലവി )
This page was generated on May 14, 2024, 12:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ശ്രീവിദ്യ ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2018 09:10:21.

പാര്‍വതി സ്വയംവരം കഴിഞ്ഞ രാവില്‍
പുഷ്പമഴ തൂകും വസന്ത നിലാവില്‍
ഒരു ദേവതപസ്വിനി ധന്യയായ് നില്‍ക്കും
കുമാരസംഭവ കാവ്യമുണര്‍ന്നു
കുമാരസംഭവ കാവ്യമുണര്‍ന്നു

സൂര്യപടത്തിന്‍ ഞൊറികളഴിച്ചു
സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി
സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു
നീ തപസ്സില്‍ നിന്നു

മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ
പൊന്‍ താമരപ്പൂമുകുളം പോലെ
വാർത്തിങ്കൾ കലചൂടും പ്രിയകാമുകനേ
വാർത്തിങ്കൾ കലചൂടും പ്രിയകാമുകനേ..
വരമഞ്ഞള്‍ കുറിയിട്ടു കാത്തിരുന്നൂ...

കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ....
കമനീയ സംഗീത നൃത്തശില്പം
അനുരാഗഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts