വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | മെഹബൂബ് ,എം എസ് ബാബുരാജ് ,എല്‍ ആര് ഈശ്വരി ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:46.
ഈചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ കാനേത്തൊന്നു കഴിഞ്ഞോട്ടേ കൈപിടിക്കാന്‍ വന്നോട്ടെ മണിയറവാതില്‍ തുറന്നോട്ടെ മണിമണിപോലുള്ള ചിരികേള്‍ക്കാം ഈ ചിരിയും ചിരിയല്ലാ... കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാല്‍ സുന്ദരി മണവാട്ടി കുയിലൊക്കും വാണി കുഴഞ്ഞാട്ടക്കാരി കുങ്കുമപ്പൂവൊത്ത മണവാട്ടി കളിയാട്ടക്കാരീ..... ഈ കൊഞ്ചല് കൊഞ്ചലല്ലാ ഈ മൊഞ്ചും മൊഞ്ചല്ലാ വിരുന്നുവന്നവര്‍ പൊയ്ക്കോട്ടെ വീട്ടിനകത്തവന് വന്നോട്ടെ ബദറുള്‍ മുനീറിന്മുന്നില് പെണ്ണൊരു ഹുസ്നുല്‍ ജമാലായ് വരുമല്ലോ ഈ ചിരിയും ചിരിയല്ലാ...... മയ്യണിക്കണ്ണില് മാനിന്റെ നോട്ടം ഖല്ബില് മൊഹബ്ബത്തിന്‍ മയിലാട്ടം ഹോജാരാജാവിന് തോട്ടത്തിലുണ്ടായ മുല്ലപ്പൂവാണല്ലോ മണവാട്ടി കളിയാട്ടക്കാരീ........ നാണിക്കണതെന്താണ് നാലാളുടെ മുന്‍പാകെ പട്ടുകിറക്കവിരിച്ചോട്ടേ പാലും പഴവും വന്നോട്ടേ മാരനകത്തുകടക്കുമ്പോള് നാണം കാണാനാരാണ്? ഈ ചിരിയും........ മണവാട്ടിപ്പെണ്ണിന്റെ വര്ണ്ണനകേള്ക്കുമ്പോള് മാരന്റെ കവിളത്ത് മൈലാഞ്ചി പുള്ളിമാന്‍ കുട്ടിയെ പാടിപ്പുകഴ്ത്തുമ്പോള്‍ കള്ളന്റെചുണ്ടത്ത് കല്‍ക്കണ്ടം കളിയാട്ടക്കാരീ........ |