വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | എൻ ശ്രീകാന്ത് |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:20.
തപ്പുക്കൊട്ടിപ്പാടുന്ന മണിക്കുട്ടാ..... തകിലുകൊട്ടിയാടുന്ന കളിക്കുട്ടീ... (തപ്പുക്കൊട്ടിപ്പാടുന്ന.....) താലിപ്പീലിപ്പൊട്ടിട്ടു താലോലം തുള്ളുന്ന താമരത്തുമ്പിയെ വേണോ ? കണ്ണടയ്ക്കൂ കൈനീട്ടൂ... പുത്തന്‍ സമ്മാനത്തുമ്പിയെ വാങ്ങൂ... ഹ ഹ ഹ ഹ ഹ ഹ.... സന്ധ്യാദീപം തൊഴുതുനില്ക്കും സംഗീതശ്രീകോവിലീ കുടുംബം... സന്ധ്യാദീപം തൊഴുതുനില്ക്കും സ്വപ്ന- സംഗീതശ്രീകോവിലീ കുടുംബം... സംഗമസായാഹ്നം തുടിച്ചുനില്ക്കും.... സംഗമസായാഹ്നം തുടിച്ചുനില്ക്കും സ്വര്‍ഗ്ഗ- സംക്രമ മണിക്കോവിലീ കുടുംബം... സംക്രമ മണിക്കോവിലീ കുടുംബം... പുഞ്ചിരിയ്ക്കൂ.......പൂചൂടൂ....... എന്റെ സന്തോഷത്തിന് തിരയില്‍ നീന്തൂ... ഈ ശ്രീകോവിലില്‍ മണിക്കോവിലില്‍ സ്നേഹം ഇടവിടാതുയര്ത്തട്ടേ മണിനാദങ്ങള്‍.... ആ മണിനാദത്തിന് കുളിര്ചൂടി... ആ മണിനാദത്തിന് കുളിര്ചൂടി എന്നും ആഹ്ലാദപുഷ്പങ്ങള്‍ വിടരട്ടേ... ആഹ്ലാദപുഷ്പങ്ങള്‍ വിടരട്ടേ... വിണ്തുറക്കൂ.....ശ്രീ ചൂടൂ... പുത്തന്‍ പൂക്കണിത്തിരികള് ചാര്‍ത്തൂ... തപ്പുക്കൊട്ടിപ്പാടുന്ന മണിക്കുട്ടാ..... തകിലുകൊട്ടിയാടുന്ന കളിക്കുട്ടീ... താലിപ്പീലിപ്പൊട്ടിട്ടു താലോലം തുള്ളുന്ന താമരത്തുമ്പിയെ വേണോ ? കണ്ണടയ്ക്കൂ കൈനീട്ടൂ... പുത്തന്‍ സമ്മാനത്തുമ്പിയെ വാങ്ങൂ... ഹ ഹ ഹ ഹ ഹ ഹ.... |