അഷ്ടപദിയിലെ (ജീവിക്കാന്‍ മറന്നു പോയ സ്ത്രീ )
This page was generated on June 3, 2024, 10:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംബാഗേശ്രി
അഭിനേതാക്കള്‍മോഹന്‍ ശര്‍മ്മ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:06.

അഷ്ടപദിയിലെ ഗായികേ യക്ഷഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാല്‍
അഹാഹാഹാ...... അംബുജാക്ഷനെ പ്രേമിച്ചതിനാല്‍
അനശ്വരയായീ നീ അനശ്വരയായീ നീ

മാംസതല്പങ്ങളില്‍ ഫണംവിതിര്‍ത്താടും
മദമായിരുന്നില്ലാ നിന്‍പ്രണയം
അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം
അനുഭൂതിയായിരുന്നു അനുഭൂതിയായിരുന്നു
രാധികേ... ആരാധികേ...
നിന്‍ ദിവ്യരാഗമറിയാതെ പാടുന്നു ഞാന്‍ ‍
രതിസുഖസാരേ ഗതമഭിസാരേ
ആ....രതിസുഖസാരേ ഗതമഭിസാരേ
അഷ്ടപദിയിലെ........

മോഹഭംഗങ്ങളില്‍ മുഖംവാടിവീഴും
മലരായിരുന്നില്ല നിന്‍ പ്രണയം
പോയജന്മങ്ങളില്‍ പൂത്തസ്വപ്നങ്ങള്‍തന്‍
പരിണാമമായിരുന്നൂ പരിണാമമായിരുന്നൂ
രാധികേ... ആരാധികേ....
നിന്‍പ്രേമതീരമറിയാതെ പാടുന്നു ഞാന്‍
ധീരസമീരേ യമുനാതീരേ
ആ.... ധീരസമീരേ യമുനാതീരേ
അഷ്ടപദിയിലെ........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts