തനിയെ ഇരുളിൽ (C/O സൈറാ ബാനു )
This page was generated on May 18, 2024, 8:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമെജോ ജോസഫ്
ഗാനരചനജിലു ജോസഫ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2017 13:10:35.

തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ
നോവും മനം നിന്നെ തേടുമ്പോൾ
പൂന്തിങ്കളും എങ്ങോ മായുന്നു....
കാവലായ് ഞാൻ വന്നു നിൻ മഞ്ഞിൻ പൂന്തോപ്പിൽ....
ദൂരെയായ് നീ പോകവേ പൊള്ളും നിന്നുള്ളം....
വേനൽ പൂ പോലെ ഇന്നെൻ ആത്മാവിൽ
താരാട്ടിൻ ഈണം മെല്ലെ മായുന്നു....
തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ....
ഉം...ഉം...ആ...ആ...ആ....

ഉയിരിലെ വെൺ ദീപമായ് വന്നൂ നീ എന്നിൽ
അരുമയാമെൻ ലോകവും എന്നും നീ മാത്രം
ഇന്നീ കൂട്ടിൽ ഞാൻ...താനേ ചായുന്നു
ആരും കാണാതെ കണ്ണീർ തൂകുന്നു
ഈ തമസ്സിൻ മേലെയായി സൂര്യനേ നീ ഒന്നു വന്നെങ്കിൽ
ഒരുനിമിഷം അരികേ...കിരണവുമായ്.....
തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ.....

അകലെയേതോ മഴയിലായ് നീയും നനയുന്നു
കുടയുമായ് ഞാൻ വന്നിടാം ഏറെ വൈകാതെ...
എങ്ങോ പോകുന്നു നിൻ തീരം തേടി....
എന്തേ ചെയ്യേണ്ടു...ഈ ആഴം താണ്ടാൻ
വാനിലേതോ താരമെന്നെ നീളെയേതോ പാത കാട്ടുന്നു
അതുവഴിയേ...വെറുതേ...തുഴയുകയായ്....
തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ
നോവും മനം നിന്നെ തേടുമ്പോൾ
പൂന്തിങ്കളും എങ്ങോ മായുന്നു....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts