മറുമണലിനും (ക്യാമ്പസ് ഡയറി )
This page was generated on May 15, 2024, 4:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുദേവ് നായര്‍ ,ഗൗതമി നായര്‍ ,നന്ദു ,ലക്ഷ്മിപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 07:55:25.


 മറുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ
ഒരുമയോട് മനസ്സുകളുടലുകയായ് കതിരണിയും ഒരു കനവായ്
വരവേൽക്കാം വരവേൽക്കാം

ഉഴുതിടാം ഇന്ന് തരിശുകളെ ഉറവിലൂറുന്ന നന വണിയാം
അരിയൊരീഭൂമി തൊഴുത് വരാം പുഴകളിതിലെ ഒഴുകാൻ
ആനന്ദത്തിൻ പുതുമഴ വീണു ആഴത്തോളം വിത്തുമുണർന്നു
ആഴിക്കൊപ്പം നെഞ്ചിൽ തകിലടിയായി

മറുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ

നിറനിറ ക്കോലം ഉയരുകയായ് പുതിയ സംക്രാന്തി പുലരുകയായ്
പഴയ മണ്ണിന്റെ ഉൾക്കാമ്പിൽ പുതിയ ചടുല ചലനം
ആടികാറ്റായ് ഉണരണമിനിയും നാടും വീടും വളരണമിനിയും
വാനത്തോളം പൊങ്ങും ചിറകടിയായ്

മറുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ
ഒരുമയോട് മനസ്സുകളുടലുകയായ് കതിരണിയും ഒരു കനവായ്
വരവേൽക്കാം വരവേൽക്കാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts