പട്ടാപ്പകൽ (കാപ്പിരിത്തുരുത്ത് )
This page was generated on May 15, 2024, 9:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംറഫീഖ് യൂസഫ്
ഗാനരചനനെല്‍സണ്‍ ഫെര്‍ണാണ്ടസ്
ഗായകര്‍കിഷോർ അബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 16:42:48.

പട്ടാപ്പകലും...പട്ടാപ്പകലും....
പട്ടാപ്പകലും ചൂട്ടും മിന്നിച്ചു്
മനുസനെ തേടി നടന്നു...ഞാൻ
മനുസനെ തേടി നടന്നു...
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുസനെ കണ്ടില്ല....
ആ ആ....മനുസനെ കണ്ടില്ല....
പട്ടാപ്പകലും ചൂട്ടും മിന്നിച്ചു്
മനുസനെ തേടി നടന്നു...ഞാൻ
മനുസനെ തേടി നടന്നു...
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുസനെ കണ്ടില്ല....
ആ ആ....മനുസനെ കണ്ടില്ല....
പട്ടാപ്പകലും.....

പലരും ഞമ്മളെ മക്കാറാക്കണു്
തുടരും ഞാനീ പോക്കു്....
പലരും ഞമ്മളെ മക്കാറാക്കണു്
തുടരും ഞാനീ പോക്കു്....
പലരും ഞമ്മളെ പിരാന്തനാക്കണു്
പറയും ഞാനീ ഹക്കു്...
പവിഴപ്പുറ്റുകൾ എന്നു നിരീച്ചതു്
പാമ്പിൻ പൊത്തുകൾ ആണു്....
പനിനീർച്ചോലകൾ എന്നു നിരീച്ചതു്
കണ്ണീർച്ചാലുകളാണു്...
കണ്ണീർച്ചാലുകളാണു്......
അഹാ....അഹാ....അഹാ......

പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം
പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം...
പെട്ടിപ്പാട്ടും പാടി നടക്കണു് പട്ടിണി തൻ കോലങ്ങൾ...
കണ്ണുമടച്ചു തപസ്സിരിക്കണ കഴുകന്മാരുണ്ടിവിടെ
കയ്യിൽ കിത്താബേന്തി നടക്കണ കാട്ടാളന്മാരുണ്ടിവിടെ
കാട്ടാളന്മാരുണ്ടിവിടെ.....

പട്ടാപ്പകലും ചൂട്ടും മിന്നിച്ചു്
മനുസനെ തേടി നടന്നു...ഞാൻ
മനുസനെ തേടി നടന്നു...
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുസനെ കണ്ടില്ല....
ആ ആ....മനുസനെ കണ്ടില്ല....
മനുസനെ കണ്ടില്ല....
ആ ആ....മനുസനെ കണ്ടില്ല....
പക്ഷേ മനുസനെ കണ്ടില്ല....
ആ ആ....മനുസനെ കണ്ടില്ല....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts