അഴകേ അഴകേ (കട്ടപ്പനയിലെ ഋതിക് റോഷൻ )
This page was generated on May 19, 2024, 5:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2016 15:41:34.

അഴകേ അഴകേ...നനുനനെ വീഴും മഴയേ...
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ...
അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ...
കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ....

അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നിൻ ഇതളിൽ പൊഴിയാം
മഴനീർ മണിയായ് അഴകേ....
അഴകേ അഴകേ...നനുനനെ വീഴും മഴയേ...
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ...
ഓ ഓ ഓ.....ഓഹോ...ഓഹോ...ഓഹോഹോ...

ഓ...ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ
നറു നെയ്ത്തിരിയായ്‌ തെളിയൂ‍...
ഇനിയെൻ മിഴിയിൽ അഴകേ.....
അഴകേ അഴകേ...നനുനനെ വീഴും മഴയേ...
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ...
അഴകേ അഴകേ...ഒരു മഴവില്ലിൻ കതിരേ....
കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ...
അഴകേ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts