നിലാവിൽ എല്ലാമേ (ആനന്ദം )
This page was generated on May 21, 2024, 3:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസച്ചിൻ വാരിയർ
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2017 08:14:45.

നിലാവിൽ എല്ലാമേ...അറിഞ്ഞിടാതലിഞ്ഞുവോ...
പറഞ്ഞു തീരാനായ്...കൊതിച്ചതും മറന്നുവോ...
മൂകരാവിൻ വിരൽപ്പാത തന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലേ ഒന്നിച്ചു സഞ്ചാരമായ്...
അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ...
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ....
ഓ...ഓ...ഓ...ഓ...

നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ
അരികിൽ നിന്നു നീ പതിയെ നോക്കിയോ....
കവിതപോലെ നിൻ കാതിലോതുവാൻ
മനസ്സു വരികളായ് കരുതി വെച്ചുവോ...
ശാന്തമീ നിലാവിനൊളിയിൽ ഈ വഴി
വീണിടും കുളിർക്കരെ......
കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി
മൂകരാവിൻ വിരൽപ്പാത തന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലേ ഒന്നിച്ചു സഞ്ചാരമായ്...
നിലാവിൽ എല്ലാമേ...അറിഞ്ഞിടാതലിഞ്ഞുവോ...
പറഞ്ഞു തീരാനായ്...കൊതിച്ചതും.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts