കാലം വരക്കും (ഒറ്റക്കോലം )
This page was generated on May 14, 2024, 5:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഹരികൃഷ്ണൻ പന്തളം
ഗാനരചനഉണ്ണികൃഷ്ണൻ പറക്കോട്
ഗായകര്‍തീർത്ഥ ഉണ്ണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഹിമ ശങ്കരി
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2016 07:14:43.

കാലം വരയ്ക്കും വരകൾ തിരുത്താൻ
ആകുമോ എൻ മകനേ....
കാലം വരയ്ക്കും വരകൾ തിരുത്താൻ
ആകുമോ എൻ മകനേ....
നിൻ ബാല്യകാലം എന്നിൽ ഇഴചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ...എന്നും
കർമ്മഫലം തരും കൈപ്പും മധുരവും
പകർന്നാടും കോലങ്ങളേ.....
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ....

കൈ വളരുന്നോ കാൽ വളരുന്നോ
കാൽത്തളനാദം കാതിലുണ്ടു്...
കൈ വളരുന്നോ കാൽ വളരുന്നോ
കാൽത്തളനാദം കാതിലുണ്ടു്...
മെയ് വളരുന്നോ മൊഴി വളരുന്നോ
മധുവൂറും ചുണ്ടിൽ പുഞ്ചിരിയും
എൻ മകനെ പോ‍റ്റാൻ എൻ കർമ്മവീഥിയിൽ
കുളിരേകാൻ നീ വരില്ലേ....
കാറ്റേ കുട ചൂടാൻ നീ വരില്ലേ....
(കാലം വരയ്ക്കും.....)

പ്രായം മുന്നോട്ടും കാലം പിന്നോട്ടും
ഋതുപൗർണ്ണമികൾ വന്നൊഴിഞ്ഞു....
പ്രായം മുന്നോട്ടും കാലം പിന്നോട്ടും
ഋതുപൗർണ്ണമികൾ വന്നൊഴിഞ്ഞു....
പിറന്നാൾ വന്നേ...പുടവയണിഞ്ഞേ
നവയൗവ്വനത്തിൻ ഒളി പരന്നേ...
എന്മകനെ കാണാൻ ഒന്നു തലോടുവാൻ
ഒരുനേരം നീ വരുമോ...എൻ നാഥാ....
ഒരുനേരം നീ വരുമോ.....

കാലം വരയ്ക്കും വരകൾ തിരുത്താൻ
ആകുമോ എൻ മകനേ....
നിൻ ബാല്യകാലം എന്നിൽ ഇഴചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ...എന്നും
കർമ്മഫലം തരും കൈപ്പും മധുരവും
പകർന്നാടും കോലങ്ങളേ.....
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ....
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts