രാവിൻ ചില്ലയിൽ (വെൽകം ടു സെൻട്രൽ ജയിൽ )
This page was generated on May 13, 2024, 5:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനബാപ്പു വാവാട്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2016 15:56:43.

രാരിരോ രാരോ....
ആരാരോ രാരോ....രാരിരോ രാരോ...
രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂടു്...
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു്
ആരാരോ പാടീടും താരാട്ടിന്നെൻ കണ്മണിക്കു്
ഏതേതോ നാ‍ളണയും...കാണാൻ ആൺകിളി ഈ വഴിക്കു്
രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂടു്...
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു്
ആരാരോ രാരോ....രാരിരോ രാരോ...

ആവോളം കനിവോടെ തൊട്ടിലാട്ടും കൈകളിൽ ചേർന്നൊരുനാൾ
ആകാശങ്ങളിലൂടെ സ്വപ്നമേഘം മാണിക്യമഞ്ചലിലായ്
ദൂരെ ദൂരെ ആ സ്നേഹം പൂവിടും തീരം കാണുവാൻ പോയിടേണം
ഈ മണ്ണിൻ കാതിൽ നിൻ...ഗാനം തേങ്ങിയമർന്നിടുമ്പോൾ...
പേരറിയാ നൊമ്പരങ്ങൾ ആരോടെങ്കിലും ഓതിടണം
ആരാരോ രാരോ....രാരിരോ രാരോ...

ആദ്യം പുൽകിയ മാറിൽ...കൺകൾ
ആദ്യം തേടിയ പുഞ്ചിരിയിൽ...
പൂന്തേനുണ്ടു മയങ്ങാൻ കുഞ്ഞിപ്പൂങ്കുയിലിൻ മനം ആഗ്രഹിപ്പൂ...
കാലം കൈകളിൽ ദാനം തന്നതു് കാണാതാരു കവർന്നെടുത്തു
വാത്സല്യം കൈമാറും വാതിൽ മുന്നിലടഞ്ഞിടവേ...
പ്രാർത്ഥനയോടമ്മ മനം...കാത്തൊരു ദീപം കണ്ണടച്ചു...

രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂടു്...
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു്
ആരാരോ പാടീടും താരാട്ടിന്നെൻ കണ്മണിക്കു്
ഏതേതോ നാ‍ളണയും...കാണാൻ ആൺകിളി ഈ വഴിക്കു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts