വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ആദർശ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 16 2016 16:41:16.
അച്ഛൻ ഇനിയൊരു നാളുമുണരില്ല നിശ്ചയം അതു നിത്യദുഃഖമെന്നറിയുന്നു ഞാൻ സ്വയം അമ്മയുടെ നാവിലൂടാണാദ്യ പരിചയം അച്ഛനൊരു പകരമായ് ആരുമില്ലാശ്രയം കൈയ്യിലെ ഊഞ്ഞാലിലാടുവാനായില്ല തോളിൽ കിടന്നൊന്നുറങ്ങുവാനായില്ല കൈവിരൽ തൂങ്ങി നടക്കുവാനായില്ല കൈത്താങ്ങിനായ് എന്റെ അച്ഛനോ ഇന്നില്ല സ്വർഗ്ഗമേ നീയിനി തരികയില്ലെങ്കിലും സ്വപ്നത്തിലുള്ളൊരെൻ സ്വന്തമാം അച്ഛനെ ജീവിത തടവറ ചുവരിലോ ചാർത്തി ഞാൻ ജീവന്റെ സൂര്യനാം അച്ഛന്റെ പുഞ്ചിരി നൊമ്പരത്തറയുള്ള ഇരുളിന്റെ ജീവിലും പമ്പരം പോലെയെൻ തല ചുറ്റുമെങ്കിലും ഒരു പായ നീർത്തുവാൻ അരികിലുണ്ടിപ്പൊഴും ഒരു ശ്വാസമായെനിക്കച്ഛനുണ്ടെപ്പൊഴും....... |