കിസ പാതിയിൽ (കിസ്‌മത്ത്)
This page was generated on May 14, 2024, 1:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻവർ അലി
ഗായകര്‍സുചിത് സുരേശൻ ,സുശിൻ ശ്യാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2016 12:19:24.


ഖിസ പാതിയിൽ കിതാബട-
ച്ചിരുപാതപോലെ മടങ്ങിലും
കരയൊല്ല നാം ഹതാശരായ് കരളേ...
ഖിസ പാതിയിൽ, ഇശൽ മുറിഞ്ഞുടൽ വേറിടും
സ്വരഗതി പോൽപിടയുന്നവർ പുഴുക്കൾ നാമെങ്കിലും
ഖിസയതു തുടരും....
നിള പോലേ നാമീ അഴിമുഖമണയും
വെൺതിര മലർമാലകൾ അണിയിക്കുമോ
മുകിലത്തർ ചൊരിയുമോ

അലയാഴി പൊൻ നിലാവിനാ-
ലിഴചേർത്തു രാവു വിരിച്ചതിൽ
ഇളവേൽക്കുവാൻ വിളിക്കയായ് കരളേ....
പൊന്നാനിയിൽ പുരാതനം പല ദർഗ്ഗകൾ
ഉരുവിടുമീ പുകനാമ്പുകൾ ജപങ്ങൾ
നാമെങ്കിലും കരയരുതിനി മേൽ
മഴ പോലേ നാമീ മണലഴി തിരളും
കണ്ണിമയടയാതെയെൻ വിളികാത്തു നീ
ശരറാന്തലൊളിപോൽ എരിയണേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts