വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 21 2016 05:29:08.
പൂക്കൾ പനിനീർപ്പൂക്കൾ...നീയും കാണുന്നുണ്ടോ.. ഈണം കിളിതൻ ഈണം...നീയും കേൾക്കുന്നുണ്ടോ.. വന്നു നാം രണ്ടാളും..... ഇരു വഴിയെ ഇവിടെ വരെ.. പോരേണം നീ കൂടെ..... ഇനിയൊഴുകാം ഒരു വഴിയെ.. (പൂക്കൾ പനിനീർപ്പൂക്കൾ.....) ഈ വഴിയേ വരും നറുമഴയും ഇള വെയിലും ഈ വനി മുഴുവൻ ഹിമമണിയും ഇല പൊഴിയും ഇതു വഴി പോയിടും ഋതു പലതെന്നാലും... ഇതു വഴി പോയിടും ഋതു പലതെന്നാലും... മാനസമാകെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും....മായരുതെങ്ങും.. മായരുതെങ്ങും....മായരുതെങ്ങും.. (പൂക്കൾ പനിനീർപ്പൂക്കൾ.....) വെൺ പനിമതിതൻ പുഴയൊഴുകും വഴിയരികിൽ തൂ.. മുകിലുകളാം കിളികളുമായ് കഥ പറയാൻ ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം ഈ വഴി നീളെ താഴംപൂക്കൾ ചേലോടെ തൂകുവതാരോ....പാലൊളി പോലെ.. തൂകുവതാരോ....പാലൊളി പോലെ.. (പൂക്കൾ പനിനീർപ്പൂക്കൾ.....) |