വാസൂട്ടന്‍ (ജമ്‌നാപ്യാരി )
This page was generated on May 18, 2024, 9:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,നീരജ് മാധവ് ,അജു വര്‍ഗീസ്‌ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2015 05:38:37.
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
അമ്ട്ടാ പൊട്ടി.. മേപ്പട്ടാ പൊന്തി.. എന്തൂട്ടാ ചെയ്യ്യാ.. കീപ്പ്ട്ടാ വന്നൂ..
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...

വാസൂട്ടൻ.. മ്മ്മടാവാ.. വാസൂട്ടൻ.. ജാതി ഗെഡ്യാ.. ഹ ഹ വാസൂട്ടൻ..
വാസൂട്ടൻ.. മ്മ്മടാവാ.. വാസൂട്ടൻ.. ജാതി ഗെഡ്യാ.. ഹ ഹ വാസൂട്ടൻ....

എന്തിഷ്ട്ടോ... അതെല്ലെ..

പാവങ്ങടെ കോണ്ടസ്സ്യാട്ടാ.. പരിക്കേറ്റാ ആമ്പ്ലൻസാട്ടാ.. പിള്ളേര്ടെ സ്കൂൾബസ്സാട്ടാ..
വാസൂട്ടന്റ്റോട്ടോട്ടാ..

പ്രേമത്തിന് കൂടെനിക്കാനും..
സ്നേഹത്തിന് ചങ്ക് തരാനും..
കാര്യത്തിന് ചെമ്പെറ്ക്കാനും..
വാസൂട്ടൻ ണപ്പാട്ടാ..
റോട്ടില് കുഴി വീണാ അടക്കാനും..
നാട്ടില് പുലിവന്നാ പിടിക്കാനും..
വീട്ടില് കലിപ്പായാ ഒത്ക്കാനും..
സ്മൂത്തില് ചിറി നോക്കി പെടക്കാനും.. വാസൂട്ടൻ തന്നെ വേണോട്ടാ..
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
തൃശ്ശൂര്.. തൃശ്ശൂര്.. തൃശ്ശൂര്.. തൃശ്ശൂര്..
തൃശ്ശൂര് പൂരങ്ങടെ പട്ട്ണത്തില്.. നിൻറെ വാലുമ്മെ പൊട്ടിക്കുംട്ടാ ഗുണ്ട്..
ഗുണ്ട്.. ഗുണ്ട്.. ഗുണ്ട്.. ഗുണ്ട്..
ഗുണ്ട്..
കണ്ടം തുണ്ടം വെട്ടും മുമ്പെ ഓട്ട്ടാ..

എന്തൂട്ടാത്.. ആഹാ വാസൂട്ടൻ..
എന്തൂട്ടാത്.. ആഹാ വാസൂട്ടൻ..

ഉത്രാളി വെടിക്കെട്ടാട്ടാ.. ഓണത്തിന് പുലിക്കുട്ട്യാട്ടാ.. നാട്ടാര്ടെ പൊതുസ്സൊത്താട്ടാ.. വാസൂട്ടൻ ഗ്ലാമറാട്ടാ..

പെരുന്നാളിന് പിരിവെട്ക്കാനും..
പെര കെട്ടാൻ ലോണെട്ക്കാനും..
പിടിവീണാ ജാമ്യട്ക്കാനും..
വാസൂട്ടൻ സംഭവാട്ടാ..

വയസ്സിന് മൂത്തോർക്ക് മകനാട്ടാ..
നാട്ടിലെ ലേഡീസിൻ ബ്രദറാട്ടാ..
ക്ടാങ്ങടെ കൂട്ടത്തീ ഗഡിയാട്ടാ..
ടോട്ടല് മൊത്തത്തീ പുലിയാട്ടാ..
വാസൂട്ടൻ നുമ്മട ആളാട്ടാ...

എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...

അമ്ട്ടാ പൊട്ടി.. മേപ്പട്ടാ പൊന്തി.. എന്തൂട്ടാ ചെയ്യ്യാ.. കീപ്പ്ട്ടാ വന്നൂ..

എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...
എന്തൂണ്ട ക്ടാവേ... എന്തൂട്ടാത്...

വാസൂട്ടൻ.. മ്മ്മടാവാ.. വാസൂട്ടൻ.. ജാതി ഗെഡ്യാ.. ഹ ഹ വാസൂട്ടൻ..
വാസൂട്ടൻ.. മ്മ്മടാവാ.. വാസൂട്ടൻ.. ജാതി ഗെഡ്യാ.. ഹ ഹ വാസൂട്ടൻ..

തൃശ്ശൂര് പൂരങ്ങടെ പട്ട്ണത്തില്.. നിൻറെ വാലുമ്മെ പൊട്ടിക്കുംട്ടാ ഗുണ്ട്..
ഗുണ്ട്.. ഗുണ്ട്.. ഗുണ്ട്.. ഗുണ്ട്..
ഗുണ്ട്..
കണ്ടം തുണ്ടം വെട്ടും മുമ്പെ ഓട്ട്ടാ.. (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts