അറിയാതെ അടുത്തീടുന്നു (അകം )
This page was generated on May 18, 2024, 6:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക് രഘു ,മുരാരി വാസുദേവ്
ഗാനരചനപയ്യാമ്പ്ര ജയകുമാർ
ഗായകര്‍ജഗന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,അനുമോള്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:19:02.

മോഹപ്പാടപ്പൂവിതള്‍ വിരിയും
മനസ്സിന്‍ ഓണത്തീരഭൂമിയില്‍
മാലേയപ്പൂം കോടിയുടുത്തൊരു
മായാദേവത തേരിറങ്ങിടും...

അറിയാതെ അടുത്തീടുന്നു
അനുഭൂതി വിളിക്കുമ്പോലെ...തനിയേ....
അറിയാതെ അടുത്തീടുന്നു
അനുഭൂതി വിളിക്കുമ്പോലെ...തനിയേ....
ഇന്നേതോ അഞ്ജാതമാം നോവിന്‍ താഴ്വാരത്തില്‍
ഇന്നേതോ അഞ്ജാതമാം നോവിന്‍ താഴ്വാരത്തില്‍
വീണലിയാന്‍....
ഈ ഭൂവിലിനി രാഗോത്സവം....
തീരാ മദം.....
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം.....

ഇരുളിന്റെ തണുപ്പില്‍ വീണ്ടും
ഹൃദയത്തെ ഉറക്കീടുന്നു...എന്നും ഞാന്‍
നേരും കനവുമൊന്നായ് ചേരും മഞ്ഞിന്‍ കൂട്ടില്‍
നേരും കനവുമൊന്നായ് ചേരും മഞ്ഞിന്‍ കൂട്ടില്‍
ഞാന്‍ മറയും....
ഈ ഭൂവിലിനി രാഗോത്സവം....
തീരാ മദം...
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം.....
ഈ ഭൂവിലിനി രാഗോത്സവം....
തീരാ മദം...
ഈ രാവിലുരുകും നീലാഞ്ജനം
തോരാ ലയം.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts