യാത്ര ചോദിക്കുന്നു (പറുദീസ )
This page was generated on May 13, 2024, 8:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനതമ്പി ആന്റണി
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തമ്പി ആന്റണി ,ശ്വേത മേനോൻ ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2012 06:38:27.
 
യാത്ര ചോദിക്കുന്നു
യാത്ര ചോദിച്ചൊരാ രാവിന്റെ മറവില്‍
ഒരു കുഞ്ഞു കാറ്റെന്റെ കാതില്‍ സ്വകാര്യം പറഞ്ഞു
നീ വേഗം വരൂ
യാത്ര ചോദിക്കുന്നു
യാത്ര ചോദിച്ചൊരാ രാവിന്റെ മറവില്‍

കാത്തിരിക്കും ഞാന്‍ നിന്നരികത്തിരിക്കുവാന്‍
നീ തിരിച്ചെത്തുന്ന മഞ്ഞുകാലത്തിനായു്
മഴയെത്ര പെയ്തു പോയു് നീ പോയതറിയാതെ
നീ പോയതറിയാതെ
യാത്ര ചോദിക്കുന്നു
യാത്ര ചോദിച്ചോരാ രാവിന്റെ മറവില്‍

പൂവിതള്‍ പൊഴിയുന്ന കാലത്തു നീയൊരു
പൂവു് ചോദിച്ചതും ഞാനന്നു ചൂടിച്ചു തന്നതും
നമ്മളൊന്നിച്ചൊരു യാത്രയ്ക്കു് പോയതും
പോയ കാലങ്ങള്‍ ഓര്‍ത്തതും
പോയു് മറഞ്ഞൊരാ കാലങ്ങള്‍
(യാത്ര ചോദിക്കുന്നു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts