ചിട്ടുക്കുരുവി (കില്ലാടി രാമന്‍ )
This page was generated on May 16, 2024, 2:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,സിദ്ദിഖ് ,ജാഫർ ഇടുക്കി ,ജഗതി ശ്രീകുമാര്‍ ,ഇന്ദ്രൻസ് ,ലാലു അലക്സ് ,ഗിന്നസ് പക്രു (അജയകുമാർ) ,കൊച്ചുപ്രേമൻ ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:26.
ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടി
ചുട്ടിപ്പുടവ ചുറ്റും പുലരി മേട്ടില്‍ ചെറിയ പട്ടം പരതി-
യോട്ടം തുടരുമേട്ടന്‍ വിരുതനൊപ്പം കൂടി
മലനാടന്‍ തൊടിയിലെ കളിയൂഞ്ഞാല്‍ പടിയിലെ
ചെറു ചാറ്റല്‍ ചിരിനിലാവിന്‍ കുളിരിലോരോ കനവുകള്‍
(ചിട്ടുക്കുരുവി )

ആമ്പല്‍ക്കടവിലെ ...നാടന്‍ കദളിയില്‍ ...
ആമ്പല്‍ക്കടവിലെ നാടന്‍ കദളിയില്‍
തേനും തേടി മുമ്പേ രണ്ടിലാരോ പായവേ
മുളകള്‍ മുറിഞ്ഞേകുന്നൊരു രാഗം നുകരവേ
പുഴകള്‍ പതഞ്ഞാടുന്നൊരു താളം തുടരവേ
വിളകാക്കും വയലിലേതോ ചെറുമി പാടീ പഴമകള്‍
(ചിട്ടുക്കുരുവി )

ഞാവല്‍ച്ചെരുവിലെ ...ഞാലിപ്പൂവുകള്‍ ...
ഞാവല്‍ച്ചെരുവിലെ ഞാലിപ്പൂവുകള്‍
കാറ്റില്‍ കേളിയാടും നേരം ഈറന്‍ മാറവേ
അകിടും ചുരന്നോടും ദൂരെ പൂവാല്‍പ്പയ്യുകള്‍
പടവില്‍ കാടി തേടും നേരമുണ്ടേ പുകിലുകള്‍
തുടു ഞാറിന്‍ തണലിലേതോ നിനവ് നെയ്‌തേ ചിരുതകള്‍
(ചിട്ടുക്കുരുവി )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts