ഇമകളിൽ (കൊരട്ടിപ്പട്ടണം റെയില്‍‌വേഗേറ്റ് )
This page was generated on May 18, 2024, 11:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗയസ് ജോൺസൺ
ഗാനരചനഅഫ്സൽ അബ്ദുൾ കരീം ,ഷാജി ,നൌഫൽ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:10.
 
ഇമകളിൽ വിരിയും ഈറൻ പൂമുഖം
എന്നിൽ നിന്നും മായുമോ എന്നെന്നേയ്ക്കുമായ്
തെന്നലേ തെന്നലേ
(ഇമകളിൽ.....)

പോക്കുവെയിൽ ഈ സായം സന്ധ്യ തന്നിൽ
വർണ്ണം വാരി വിതരുന്ന പൊലെ വന്നു നീ
ഇമകളിൽ വിരിയും ആശകൾ
എന്നിലേക്കു നീയേകുമോ
ഓർമ്മകൾ തൻ തലോടലിൽ പൂക്കും മോഹം
എങ്ങും സുരഭിലമായ് പ്രതീക്ഷ തൻ തേരിലായ്
മുരളിയിലെഴുതും വേള
എന്നിലേക്കു നീ ചേരുമോ

നിലാമഴയിൽ നിന്നീണം ഏകുമെന്നിൽ
ഏതോ സ്വപ്നമാകുന്ന പോലെ വന്നു നീ
കഥകളിൽ വിരിയും കൗതുകം
എന്നിലേക്കു നീ നൽകുമോ
താമര തൻ നീരാടലിൽ കാണും നിന്നിൽ
എന്നും തരളിതമാം ഓർമ്മ തൻ മഞ്ചലിൽ
തെന്നലിലൊഴുകും രാഗമായ്
എന്നിലേക്കു നീ പോരുമോ
(ഇമകളിൽ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts