വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:55.
ഇരുണ്ടുവല്ലോ പാരും വാനും വിരുന്നുകാരാ പോകല്ലേ വിരുന്നുകാരാ പോകല്ലേ (ഇരുണ്ടുവല്ലോ....) വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ വിശാല ജീവിത മണിയറയിൽ നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....) മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ മലർക്കിനാക്കൾ പൊതിയുമ്പോൾ കനത്ത വാതില്‍പ്പൊളിയുടെ വെളിയിൽ കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...) |