ആകാശ മൗനം (മഹൽ - ഇൻ ദ നെയിം ഓഫ് ഫാദർ )
This page was generated on May 10, 2024, 11:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംമുസ്തഫ അമ്പാടി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 05:47:38.

ആകാശമൗനം നിറയുമാഴമേ......നീളുമൊഴിവിടങ്ങളേ
അതിരാകെ മായും വിജനതീരമേ.....വീണ തണൽ മരങ്ങളേ
ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ....വാനമേ...
ആകാശമൗനം നിറയുമാഴമേ...നീളുമൊഴിവിടങ്ങളേ...

കാണാച്ചുമടുകളാൽ അടി പതറി ചായുകയായ്
വേനലിൻ വെയിലെരിയും വീഥിയിൽ തീരാതെ വീണ്ടുമീ യാനം
ഏതോ മറവികളിൽ പതറിടുമാ കാലടികൾ
വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ....
ഓ...ഓ...ഓ...ഹോ ഓ.....

ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ
ആരുടെ പ്രിയമെഴും ഓർമ്മപോൽ മൂടുന്നു വീണ്ടും ഈ മൗനം
തോളിൽ കുമിയുകയായ് മിഴിയിൽപെടാ ചുമടുകളാൽ
പാതയിൽ ഗതിയറിയാ യാത്രയിൽ എങ്ങാണോ കാവൽമാടം
ഓ...ഓ...ഓ...ഹോ ഓ.....

ആകാശമൗനം നിറയുമാഴമേ......നീളുമൊഴിവിടങ്ങളേ
അതിരാകെ മായും വിജനതീരമേ.....വീണ തണൽ മരങ്ങളേ
ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ....വാനമേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts