കാടും മേടും കണ്ടോം കേറി (ലാല )
This page was generated on May 11, 2024, 12:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംസോണി സായ്
ഗാനരചനഷാബി പനങ്ങാട്ട്
ഗായകര്‍സോണി സായ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 16 2023 16:57:03.
കാടും മേടും കണ്ടോം കേറി
കൂടെ പോന്നാൽ
ഏണും കോണും ഇല്ലാതാശ
പൂരം കാണാം

മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം

വഴികളിൽ ചിറ തീർത്തെന്നാൽ
പുഴ മറുവഴി തേടും പോൽ
ചിറകിനു താളം വന്നാൽ
പറവകളവ തോന്നും പോൽ
വിണ്ണോരം തേടും ആയത്തിൽ പാറും
പെണ്ണായ് മണ്ണിൽ വന്നാൽ എന്നെന്നും
അരുതരുതുകൾ

മാരിപ്പൂവാനച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
മാരിപ്പൂവാനച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം

കാലം മാറി കോലം മാറി
കാലക്കേടായ്
നൂലാ മാല കൂട്ടം കൂടാം
കൂത്താടിടാം .....

കാടും മേടും കണ്ടോം കേറി
കൂടെ പോന്നാൽ
ഏണും കോണും ഇല്ലാതാശ
പൂരം കാണാം

മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
മാരിപ്പൂവാന ച്ചില്ലാട്ടം
മാനത്തൂടന്തി തേരോട്ടം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts