മഴ പോലെ മഴയിലെ കുളിർ പോലെ (ലാല )
This page was generated on May 12, 2024, 2:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംസുനദ്
ഗാനരചനഷാബി പനങ്ങാട്ട്
ഗായകര്‍അരുൺരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 16 2023 02:01:45.
മഴ പോലെ
മഴയിലെ കുളിർ പോലെ
പടരാം ഞാൻ
പതിനേഴിൻ ചാരുത പൂക്കുമ്പോൾ
പൂവുടലുഴിയുമ്പോൾ
പാടാം ഞാൻ

നീയാകും വരവീണയിൽ
ശ്രുതി ചേർക്കാൻ ഉണരുന്നുവോ
മനസ്സിന്റെ വിരൽ തുമ്പിൽ
അനുരാഗം തുടിക്കുമ്പോൾ
അഴകേ നിന്നെ തൊടുവാൻ
കൊതിക്കുന്നു ഞാൻ

നീയേകും നിറച്ചാർത്തുകൾ
സ്വരപ്പൂവായ് ഉതിരുന്നുവോ
മനസ്സിന്റെ മണിത്താലം
നിറയുന്നു സ്വപ്നങ്ങൾ
വരദേ നിന്നെ പുണരാൻ
കൊതിക്കുന്നു ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts