വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:42.
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങി കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു ഓണവില്ലു വീണുലഞ്ഞുപോയ് തേക്കുപാട്ടിലൊഴുകി തേനരിമ്പുകള്‍ ആരവങ്ങളില്‍ അറിയാതെ വീഴും കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) രാവിറമ്പിലേതോ കളിവള്ളമൂയലാടി അലയുണര്‍ന്ന കായലോടിയില്‍ പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ് ഒരു തലോടലില്‍ കുളിരാനായ് എങ്ങോ കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് (ഊഞ്ഞാലുറങ്ങി) |