രാധാമാധവ (മറ്റൊരു മുഖം )
This page was generated on April 30, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:57.

രാധാമാധവ കഥയറിഞ്ഞു
രാസകേളി സുഖമറിഞ്ഞു
കാമിനി….കാമിനി നിന്നിലെ യൌവ്വനം
കാളിന്ദിയായ് ഒഴുകി പ്രേമ
കാളിന്ദിയായ് ഒഴുകി

വൃന്ദാവനലതാ പുഷ്പങ്ങളും
മന്ദാനിലമൃദു ചുംബനവും
പൊന്‍മാനിണയും മയിലിണയും കുയിലിണയും
മെയ്യിണയും മെയ്യും മനവും കവരും
നിന്റെ വികാരങ്ങളല്ലേ സഖി..2

എന്തേ നടന വിലാസിനി നിന്
പൊന്‍ പാദസരം മൂകമാക്കി
നിന് മേനിയിലെ സിരകളിലെ
കുളിരലകള്‍ ഇന്നും എന്നും പകരു
സപ്ത സാഗരം ഞാന്‍ പ്രിയേ സ്വപ്ന വാഹിനി നീ..2
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts