ഇനിയൊരു ഗാനമായ്‌ (എഴുന്നള്ളത്ത്‌ )
This page was generated on May 20, 2024, 6:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,ബാലഗോപാലന്‍ തമ്പി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,സിദ്ദീഖ് ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:58.

ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി
യാമിനിയാടുന്നു മഞ്ഞിന്‍ മുഖപടവും ചാര്‍ത്തി
താരാഹാരം മാറില്‍ തുള്ളിത്തുള്ളി
ഓരോ ചെറുപൂവിലുമാപ്പദമൂന്നിയാടവേ
(ഇനിയൊരു)

താളം താളമിതാരുടെ നൂപുരമാലോലം
തനനം പാടി ചാഞ്ചാടുന്നു
കാറ്റിന്‍ കൈയ്യില്‍ നിന്നും ചോര്‍ന്നു നറുമണം
പൂവിന്‍ ചുണ്ടില്‍ നിന്നും ചോര്‍ന്നു മധുകണം
ഇനി നാമൊത്തുചേര്‍ന്നനുപല്ലവി ആലപിച്ചിടാം
(ഇനിയൊരു)

കാടിന്‍ കൈകളിലാടുകയാണൊരു പൂക്കാലം
സമയത്തേരില്‍ നാം പായുന്നു
നാമിന്നൊത്തുകൂടും പാനോത്സവമിതാ
നാമിന്നൊത്തുപാടും ഗാനോത്സവമിതാ
മധുപാത്രത്തില്‍ മാദകമുന്തിരിനീര്‍ നിറച്ചിടാം
(ഇനിയൊരു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts