വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ആര് സോമശേഖരന്‍ |
ഗാനരചന | ജോര്‍ജ് തോമസ് |
ഗായകര്‍ | കെ ജെ യേശുദാസ് ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുരളി ,ഉർവ്വശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:12.
മൌനങ്ങള്‍ പോലും നാദങ്ങളായ് മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ് മൃദുലോലം തളിരോലും വായ് മലരില്‍ തൊട്ട പൊന്നും തേനും ആദ്യാമൃതായ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങൂ ചാഞ്ചക്കം ഈമാറില് ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു പൂന്തളിരിനിയും ഉണര്‍ന്നപോലെ കാതരമാമൊരുള് മിഴിയാലമ്മ കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ ഹൃദ്സ്വന സ്പര്‍ശമുണര്‍ത്തിയ ഓമല് സ്മൃതിതന്‍ കനവുപോലെ ശ്യാമാംബരത്തിന് പൂവനിയില്‍ നിന്നും ഊഴിയില്‍ വീണ പൊന്‍ താരമല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങു ചാഞ്ചക്കം ഈ മാറില്‍ ചേര്ന്നുറങ്ങു |