ഓമലേനിൻ
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Omale nin (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:52.
 

ഓമലേ നിൻ മണിമുറ്റത്തിലെന്റെ
ഓർമ്മകളൊക്കെയും പൂക്കളായി
കുളിർ വെള്ളം തേവി നനച്ചതാരോ
നിന്റെ അനുരാഗമഴയിൽ കുളിച്ചതാരോ
(ഓമലേ നിൻ..)



അരളികൾക്കൊന്നും അറിയില്ല പോൽ
നിന്റെ കവിളിലും സിന്ദൂരമുള്ള കാര്യം (2)
വിരിയുന്ന മുല്ലകൾക്കറിയില്ല തോഴീ നിൻ
ചിരിയിൽ കിലുങ്ങുന്ന കള്ളനാണ്യം
ചിരിയിൽ കിലുങ്ങുന്ന കള്ളനാണ്യം
(ഓമലേ നിൻ..)


അണിവാർമുടിയിലെ പാരിജാതം നിന്നെ
അറിയാൻ തുടിക്കുന്നു മമഹൃദയം (2)
മലർമാസമെത്ര കൊഴിഞ്ഞാലും തീരുമോ
മധുവിധു നുകരുന്ന നല്ല കാലം
(ഓമലേ നിൻ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts