പായമ്മലിൽ
സരയൂ
Paayammalil (Sarayu)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംറാം സുരേന്ദര്‍
ഗാനരചനസിജു തുറവുര്‍
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2022 09:23:31.
ശ്രീഹരി നാമം ശ്രീധരനാമം
എന്തിനും നീ മാത്രം
ഹരേ വന്ദനം ശത്രുഘ്നം
ശ്രീമയ നാമം ശ്രീനിധി നാമം
ഏതിനും നീമാത്രം
ഹരേ സുന്ദരം ശത്രുഘ്നം

പായമ്മലിൽ മണിതിങ്കൾ പോലെ
ശത്രുഘ്ന സ്വാമി മുഖം
വായൂവേഗം അഴൽ നീക്കും ദൈവം
സത്യത്തിൻ മായാമുഖം
വിരൽ തുമ്പിൽ ചുറ്റുന്നീ ചക്രായുധം
തിരുമുൻപിൽ വന്നാൽ സഫലമായി ജീവിതം
ഹരിദേവാ നാരായണാ... ശത്രുഘ്‌നാ...

ചന്ദനം ചാർത്തുവാൻ എത്താം
വന്ദനം ചെയ്തു സ്തുതിക്കാം
മാറേണം ശോകത്തിൻ മൗനം
നീ വൈകുണ്ഠത്തിൽ നിന്നു വന്നൂ
നീ പായമ്മലിൽ വാണീടുന്നൂ
ഇനി വൈകല്ലേ നിൻ വരപുണ്യം തരാൻ
ഹരി നാമം ജപിക്കുന്നു ഞങ്ങൾ
ശത്രുഘ്നാ...

രാമന്റെ പൊന്നനുജൻ നീ ലോകത്തിൻ മന്നവനായി നീ
കാരുണ്യം തൂകേണം എന്നും
ഈ പുഷ്‌പാഞ്‌ജലി സ്വീകരിക്കൂ...
കലി ദോഷങ്ങളെ ഭസ്മമാക്കൂ...
ഇടനെഞ്ചോരം നിൻ പുണ്യ പാലാഴിതൻ
തിര തീരാതെ ഉണരേണമെന്നും ശത്രുഘ്നാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts