ശരണം ശരണം
ഹരിചന്ദനം
Sharanam Sharanam (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2023 15:26:36.
ശരണം ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
പൂങ്കാവനത്തിലെ പൊന്നമ്പലത്തിൽ
പള്ളികൊള്ളും അയ്യനയ്യപ്പാ...

ഉദയാചലത്തിലെ ഉഷമലരിതളുകൾ
തൊഴുതു നിൽക്കുന്നതാരേ...
വനശാഖിയിലെ കുയിലുകൾ പാടി
ശരണം വിളിക്കുന്നതാരേ
കുളിർവാഹിനികൾ അലമുത്തു ചിലങ്കകൾ
അണിഞ്ഞാടി തിരയുവതാരേ...
മന്ദാനിലൻ തൂമഞ്ഞുരുക്കി
അഭിഷേകം ചെയ്യുവതാരേ...
അയ്യനെ സ്വാമി അയ്യനെ
അയ്യപ്പനെ സ്വാമി അയ്യപ്പനെ...

അടിയന്റെ ദുഃഖങ്ങൾ അഖിലവും തീർക്കുന്ന
അതിശയ മൂർത്തിയതാര്
അരചനും അടിയാനും ഒരുപോലെ നമിക്കുന്ന
തിരുസന്നിധാനമതേത്‌
ശബരീശൻ വാഴും ശബരിമല
ശബരീശൻ വാഴും ശബരിമല...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts