വൃശ്ചിക മാസം
ഹരിചന്ദനം
Vrichika Maasam (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2023 13:56:59.
വൃശ്ചികമാസപ്പുലരി പിറന്നല്ലോ സ്വാമി തൻ
മുദ്ര ധരിക്കും സുദിനം വന്നല്ലോ...
മനഃശുദ്ധി വരുത്തു സ്വാമി ഭക്തരേ...
തിരു മുദ്ര ധരിക്കൂ ശരണം വിളിയ്ക്കൂ...
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ

കലിയുഗത്തിലീ ധരണി തന്നിലേ കനക ദീപമല്ലോ
ഇരുളുമൂടുമീ മനുഷ്യ ജീവത വഴിവിളക്കിതല്ലോ
കരയുമാത്മാവിനടവിയിൽ പൊട്ടി ഒഴുകിയെത്തിടുന്നാ
കരുണതൻ അമൃതകുളിരിളം അരുവി സ്വാമി അയ്യനയ്യൻ
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ...

ഇവിടെ ജാതികൾ ഉച്ചനീചത്വം മലിന ഭാവങ്ങളാം
വനമൃഗങ്ങളെ വേട്ടയാടുന്നിതരജനയ്യനയ്യൻ
തുളസിമാല ചാർത്തി ശുദ്ധ വ്രതമെടുത്ത ഭക്തർ
അഖിലരും സ്വാമി തന്റെ കണ്ണിലോരരുമ മക്കളല്ലോ
സ്വാമി ഭക്തരേ പാടൂ...
ശരണം ശരണം അയ്യപ്പാ
സ്വാമി ഭക്തരേ പോകൂ....
സന്നിധാനം ചേരൂ...
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts