എന്നെ നയിക്കുന്ന
ഹരിചന്ദനം
Enne Nayikkunna (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2023 14:09:03.
എന്നെ നയിക്കുന്ന ദൈവമേ
എന്നാത്മ ധ്യാന രൂപമേ
എന്നധരങ്ങൾ എന്നും പാടുന്ന
മന്ത്ര മനോഹര ഗീതമേ
അയ്യപ്പാ ശ്രീ ധർമ്മ ശാസ്താവേ
സ്വാമിയേ ശരണം നീ തരണേ

കലിയുഗമാമി കൂരിരുൾ
വഴിയിലൊരനാഥ പഥികൻ ഞാൻ
കഴലിണ കണ്ടു തൊഴാൻ
പൊന്നമ്പല നടയിൽ നമിച്ചു നിൽക്കാൻ
മകര സംക്രമ ദീപം തെളിച്ചെന്നെ
സവിധം ചേർക്കേണമേ
ജന്മ സുകൃതം നൽകേണമേ...
അയ്യപ്പാ ശ്രീ ധർമ്മ ശാസ്താവേ
സ്വാമിയേ ശരണം നീ തരണേ

മഹിയിൽ മനുഷ്യന്‍റെ മാനസം
ചപല വികാരത്തിൻ കാടകം
പുലി വാഹനാ വേട്ടയാടി വരൂ
നിന്‍റെ ശരമെയ്തു നിഗ്രഹം ചെയ്തു തരൂ
ഒരു പുണ്യ ദർശനം നൽകിയീ-
ദാസന്‍റെ ഹൃദയം ധന്യമാക്കൂ
കർമ്മമഖിലം പൂർണ്ണമാക്കൂ...
അയ്യപ്പാ ശ്രീ ധർമ്മ ശാസ്താവേ
സ്വാമിയേ ശരണം നീ തരണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts