സ്വാമി നിന്റെ
ഹരിചന്ദനം
Swaami Ninte (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2023 10:43:07.
സ്വാമി നിന്റേ ഭക്തർ വരുന്നേ
ശരണം ശരണം പാടി വരുന്നേ
തവമുദ്ര ധരിച്ചും വ്രതമൊക്കെയെടുത്തും
ഇരുമുടി തിരുമുടിയേന്തി വരുന്നേ
അയ്യനയ്യാ ഇരുമുടി തിരുമുടിയേന്തി വരുന്നേ

മണ്ഡലപൂജ വിളക്കു തെളിഞ്ഞല്ലോ
നാടുനീളെ നിൻ തിരുനാമജപങ്ങൾ മുഴങ്ങുന്നു
സ്വാമി അയ്യാ
കവിയുടുത്ത് അയ്യപ്പാ
കറു കച്ചയുടുത്ത് അയ്യപ്പാ
കവിയുടുത്ത് കച്ചയുടുത്ത് വരുന്നിതയ്യപ്പാ

പേട്ടകെട്ടി തുള്ളി ആടി
സ്വാമിയേ അയ്യപ്പോ
കൂട്ടരൊത്തു തുള്ളിയാടി
സ്വാമിയേ അയ്യപ്പോ
പേട്ടകെട്ടി തുള്ളി ആടി
കൂട്ടരൊത്തു തുള്ളിയാടി
കരിമല നീലിമല പമ്പ ശരം കുത്തി
പലപുണ്യ സ്ഥാനങ്ങൾ താണ്ടീ...

പതിനെട്ടാം പടി തിരുപടി കേറുന്നൂ
സ്വാമി അയ്യാ
ശരണം തേടി തിരുപുകൾ പാടുന്നു
സ്വാമി അയ്യാ
സത്യ സ്വരൂപൻ അയ്യപ്പൻ
കർപ്പൂരപ്രിയൻ അയ്യപ്പൻ
കളഭവിഭൂഷിതൻ അയ്യപ്പൻ
കലിയുഗ സംഭവൻ അയ്യപ്പൻ
കനിഞ്ഞു കൽമഷമകറ്റിടേണേ...
അയ്യനയ്യാ
കനിഞ്ഞു കൽമഷമകറ്റിടേണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts