വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ പി എന്‍ പിള്ള |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 03 2014 06:24:49.
മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ...(2) കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ.. കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ.... മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... മായ്ച്ചാൽ മായുന്നില്ലെൻ ഉള്ളിൽ പ്രിയതമനെഴുതിയ ചിത്രങ്ങൾ...(2) ഓർക്കുന്തോറും മധുരം നൽകി തെളിയും കോമള ബിംബങ്ങൾ...(2) മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... താമരയിലയിൽ നഖമുനയാൽ ഞാൻ എഴുതാൻ നോക്കും വാക്യങ്ങൾ...(2) പൂർണ്ണതകൊള്ളാതെന്നെ വീണ്ടും തരളിതമാക്കും നിമിഷങ്ങൾ...(2) മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... കേൾക്കുന്നില്ലേ വനജ്യോത്സ്നേ എൻ മനസ്സിൻ ഗദ്ഗദം നീ... മാൻകിടാവേ അറിയില്ലേ എൻ മൗനവേദന നീ... | |