ചെട്ടികുളങ്ങരയ്ക്കു തിരുവുല്‍സവം
അമ്മ തമ്പുരാട്ടി
Chettikulangaraykku Thiruvulsavam (Amma Thamburaatti)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2024 10:18:05.
ചെട്ടിക്കുളങ്ങരയ്ക്ക് തിരുവുത്സവം
ഈ കുംഭ ഭരണി നാളില്‍ നയനോത്സവം
ഭക്ത ലക്ഷങ്ങളെത്തി നാമങ്ങള്‍ ഉതിരുമ്പോള്‍
ത്രിപുരേശ്വരിയ്ക്കിന്ന് ഭജനോത്സവം
ത്രിഭുവന സുന്ദരിയ്ക്ക് നടനോത്സവം...
അടിയങ്ങള്‍ നിന്‍ നടയില്‍ തേരും കുതിരയുമായി അണയുമ്പോള്‍
നിന്‍ തിരുമിഴികള്‍ വിടര്‍ന്നു വരങ്ങള്‍ തരുന്നു മഹേശ്വരീ നീ...

അമ്മേ ശരണം ദേവീ ശരണം
ചെട്ടികുളങ്ങള അമ്മേ ശരണം

ഭേദഭാവമതില്ലിവിടുത്തേക്കെല്ലാവരും ഒരുപോലെ
കുടികൊള്ളുന്നെവിടെയുമമ്മ നിറഞ്ഞ മനസ്സുകളില്‍
മീനത്തില്‍ അശ്വതി നാള്‍ കൊടുങ്ങല്ലൂര്‍ യാത്രാ വേളയില്‍
വിങ്ങി പൊട്ടുന്നു ഞങ്ങള്‍ വിരഹത്തിന്‍ വേദനയാല്‍

തൊഴുതാലും തൊഴുതാലും കൊതിതീരുകയില്ലമ്മേ
കവിയെഴുതും നിന്‍ ഗീതങ്ങള്‍ എഴുതീട്ടും തീരില്ലമ്മേ
പുഷ്പാഞ്ജലിയര്‍പ്പിച്ചീടാം ഗാനാര്‍ച്ചന ദക്ഷിണയകാം
കനകം പൂശിയ ശ്രീകോവിലിലായി കണ്ടു തൊഴാന്‍ മോഹമമ്മേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts