വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ ഉണ്ണികൃഷ്ണന് നായര്‍ |
ഗാനരചന | ഹരീഷ് നായര്‍ |
ഗായകര്‍ | ജോസ് സാഗർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 03 2013 13:57:00.
ചെങ്കതിരിൻ കോടിയുടുത്തു ചെന്താമരമാല്യമണിഞ്ഞ് വന്നിതാ തിരുമുറ്റത്ത് ഏഴം കുളത്തമ്മ ചേലൊത്തൊരു വൈരക്കൊടിയിൽ ദീപ പൊൻ പ്രഭ ചിതറുമ്പോൾ നാടിന്റെ ഉത്സവത്തിനു അഴകിൻ പൊടിപൂരം നാടിന്റെ ഉത്സവത്തിനു അഴകിൻ പൊടിപൂരം (ചെങ്കതിരിൻ…) പാടത്തിൻ കരയിലിരിക്കും അമ്മയ്ക്കായ് കാഴ്ചയൊരുക്കാൻ താളമോടെ നൃത്തമാടി കെട്ടുകാഴ്ചകൾ തിരുനടയിൽ തൃച്ചേവടിയിൽ സാഷ്ടാംഗം വീണു നമിച്ച് തിരുനാളാഘോഷമാടാൻ ഞങ്ങളെത്തുന്നു (ചെങ്കതിരിൻ…) കൂട്ടത്തിൽ കുതിരകളുണ്ട് നിരനിരയായ് തേരുകളെത്തി കെട്ടുകാളകൾ തുള്ളിയെത്തി ഭരണിതിരുനാളിൽ നാടാകെ സദ്യയൊരുക്കി തിരുമന്ത്രപ്പെരുമയതോടെ തിരുവുത്സവ ഘോഷമാടാൻ ഭക്തരെത്തുന്നു (ചെങ്കതിരിൻ…) | |