പൂന്താന പുണ്യമായ്
ഗുരുവായൂര്‍ നിവേദ്യം
Poonthana Punnyam (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 09:16:53.
 
പൂന്താന പുണ്യമായി കോര്‍ത്തതീ മണ്ണിന്റെ പാനയല്ലോ ജ്ഞാനപ്പാനയല്ലോ
ഭക്തീവിഭക്തിയാല്‍ പാടിയതീ മണ്ണിന്‍ നേരാകും നാരായണീയമല്ലോ
കണ്ണന്‍ കരുണ തന്‍ പാരാവാരമല്ലോ
(പൂന്താന )

ശരണങ്ങള്‍ കണ്ണാ നിന്‍ ചരണത്തിനാകുകില്‍ തളരുന്ന മനസ്സിനു സാന്ത്വനം നീ (2)
ഭജനങ്ങള്‍ കണ്ണന്റെ സവിധത്തിലാവുകില്‍ ഫലസിദ്ധി ഭക്തന്റെ മുക്തിയല്ലോ
ജന്മസുകൃതങ്ങള്‍ തിരി നീട്ടും ശാന്തിയല്ലോ
(പൂന്താന )

സന്താനഗോപാലം ബ്രാഹ്മണ ദുഃഖങ്ങള്‍ സന്തതം നീക്കിയ കണ്ണനല്ലോ (2)
ചെന്താമരാക്ഷാ ഞാന്‍ വെന്തുരുകീടുമ്പോള്‍ ചിന്തയില്‍ പ്രാര്‍ത്ഥന ശക്തിയല്ലോ
കര്‍മ്മബന്ധത്തിന്‍ കാരുണ്യം നീ ചൊരിയൂ
(പൂന്താന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts