കര്‍മ്മ ധര്‍മ്മങ്ങള്‍
ഗുരുവായൂര്‍ നിവേദ്യം
Karma Dharmangal (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:44:26.

കർമ്മധർമ്മങ്ങൾ പാർത്ഥനെ പഠിപ്പിച്ച
കാലാതിവർത്തിയാം ജഗദീശ്വരൻ (2)
ഗീതാ വിളക്കിന്റെ പൊൻപ്രഭ തെളിയിച്ച
പീതാംബരാംബരൻ ശ്രീകൃഷ്ണൻ കണ്ണൻ
പീതാംബരാംബരൻ ശ്രീകൃഷ്ണൻ
(കർമ്മധർമങ്ങൾ…)

സാന്ധ്യയോഗത്തിന്റെ കാമ്പിന്മേൽ
വേദാന്ത സാരമാം തേൻതുള്ളി തൂകിയവൻ (2)
ഇഹ ജന്മ സുകൃതത്തിൻ പൊരുളിന്റെ നിറവേകി
മഹി തന്നിൽ ആമയൻ ശ്രീകൃഷ്ണൻ
കൃഷ്ണാ …കൃഷ്ണാ…. കൃഷ്ണാ…..
(കർമ്മധർമങ്ങൾ…)

ആദിജലത്തിലെ ആലിലയിൽ നിന്ന്
ആഴിയിലൂഴിയിൽ നീ നിറഞ്ഞു (2)
സകല ചരാചര സഞ്ജീവനത്തിനു
അകം തുറന്നരുളുന്നു ശ്രീകൃഷ്ണൻ (2)
കൃഷ്ണാ …കൃഷ്ണാ…. കൃഷ്ണാ…..


മന്ദസ്മിതം കൊണ്ട് തീവ്രദുഃഖങ്ങളെ
ഇന്ദീവരങ്ങളായ് മാറ്റിയവൻ (2)
കരിമുകിൽവർണ്ണാ ഞാൻ നിൻ ബ്രഹ്മവേണുവിൽ
പിറവി കൊള്ളും പ്രേമഗാനമായി
കൃഷ്ണാ …കൃഷ്ണാ…. കൃഷ്ണാ…..
(കർമ്മധർമങ്ങൾ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts