ഒരു മയിൽ‌പ്പീലി ഞാൻ
ഗുരുവായൂര്‍ നിവേദ്യം
Orumayil peelinjan (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 17:59:50.
 
ഒരു മയില്‍പ്പീലി ഞാന്‍ കരുതി വച്ചു - എന്റെ
കണ്ണന്റെ മൗലിയില്‍ ചൂടിക്കുവാന്‍
(ഒരു മയില്‍പ്പീലി )
ഒരു പിടി തുമ്പയാല്‍ മാല കോര്‍ത്തു - എന്റെ
കണ്ണന്റെ തിരുമാറില്‍ അണിയിക്കുവാന്‍
(ഒരു പിടി )
എന്തേ വരാത്തതെന്തേ - കണ്ണാ
നൊന്തു വിളിക്കുകയല്ലേ
സന്തതം നിന്‍ നാമങ്ങള്‍ മുടങ്ങാതെ
ചന്തത്തില്‍ പാടാറില്ലേ
(ഒരു മയില്‍പ്പീലി )

ഒരു മുളംതണ്ടു ഞാന്‍ കണ്ടപ്പോളോര്‍മ്മിച്ചു
കണ്ണന്റെ പൊന്നോടക്കുഴലു പോലെ
(ഒരു മുളംതണ്ടു )
ഒരു മഞ്ഞപ്പട്ടു ഞാന്‍ കണ്ടപ്പോള്‍ കരുതിപ്പോയി
കണ്ണാ ഇതു നിന്റെ പീതാംബരം
(ഒരു മഞ്ഞപ്പട്ടു )
എല്ലാം നിനക്കായി കരുതി വച്ചു - കണ്ണാ
നീയൊന്നു വരികയില്ലേ
ഞാന്‍ നിന്റെ ഭക്തയാം മീരയല്ലേ
ഓടക്കുഴലൂതി നീ വരില്ലേ
(ഒരു മയില്‍പ്പീലി )

പുഴ കണ്ടു മോഹിച്ചു നിന്നപ്പോള്‍ യമുനതന്‍
കുഞ്ഞോളമെന്നുള്ളില്‍ അലയിളക്കി
(പുഴ കണ്ടു )
തീരത്തു മേയുന്ന പയ്യിനെ കണ്ടപ്പോള്‍
ഗോപാലപാലാ നിന്നെ ഓര്‍മ്മ വന്നു
(തീരത്തു )
ആലിലക്കണ്ണാ നീ വരില്ലേ - കണ്ണാ
പൊന്മയില്‍പ്പീലി തരാം
മാറോടു നിന്നെ പുണര്‍ന്നുറങ്ങാം
താരാട്ടു പാട്ടു ഞാന്‍ പാടിത്തരാം
(ഒരു മയില്‍പ്പീലി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts