കണ്ണാ താമര
വെണ്ണക്കുടം
Kanna Thaamara (Vennakkudam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗോപു കൃഷ്ണ
ഗാനരചനഅഖില ജി കൃഷ്ണൻ ,ദിവ്യ സൂരജ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:43:51.

കണ്ണാ താമരക്കണ്ണാ കനിവോടെ ഏകണേ നറുവെണ്ണ
കാണുവാൻ നിന്റെയാ നിർമ്മലരൂപത്തെ
കാത്തിരുന്നു ഞാൻ കാർവർണ്ണാ
വാ ഹൃത്തിന്റെയുള്ളിൽ നീ കുടിയിരിക്കാൻ
(കണ്ണാ താമരക്കണ്ണാ …)

ഓടക്കുഴൽ വിളി മേളത്തോടെയെൻ (2)
ചാരത്തണയൂ നീ നീലക്കാർമുകിൽവർണ്ണാ (2)
ഗുരുവായൂർ വാഴും നീ ഉണ്ണിക്കണ്ണാ
ഇനിയില്ല എനിക്കാരും നീയല്ലാതെ
കനിയേണേ നിറയേണേ
കളവില്ലാതാക്കാൻ വരണേ നീയെൻ
അടിയനിലലിയും അഴലുകൾ മാറ്റാൻ വാ.. നീ വാ
(കണ്ണാ താമരക്കണ്ണാ …)

രാധയ്ക്കന്നു നീ കാമുകനായി (2)
പാടിപ്പാടി നടന്നു വൃന്ദാവനമതിലാകെ
ഗോപികളറിയാതൊളിയും നീ കള്ളക്കണ്ണാ
ഒരു നേരം കാണാനായ് കാത്തില്ലയോ
ഒരു പാടു നാളായി പ്രിയരാധിക
അറിയില്ലേ അഴലെന്റെ അറിയാനാരാണങ്ങല്ലാതെ
വരിക നീയരികിൽ വാർമുകിലായ് നീ വാ ..നീ വാ
(കണ്ണാ താമരക്കണ്ണാ …)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts