വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ആർ ശ്യാമ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:47.
മഴ വന്നു തൊട്ടു മെല്ലെ മനസ്സിന്റെ ജാലകത്തിൽ കുളിർമാല പാടി പുതിയ രാഗം ഋതുഭേദ ഗീതം (മഴ വന്നു..) ഹരിതം മറഞ്ഞൊരിലയും ദുരിതം കവർന്ന ശിഖയും സഫലമീ സാന്ത്വനത്തെ വരവേൽക്കയായ് ആരോ... ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...) കനിവിന്റെ കണ്ണുനീരോ മറയുന്ന പാഴ്ക്കിനാവോ അറിയില്ല ജീവനതിനെ വരവേൽക്കയായ് ആരോ... ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...) | |