അവിടെ എന്തു വിശേഷം
അക്ഷയപാത്രം
Avide Enthu Vishesham (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര ,കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:47.

ആ....ആ....ആ....ആ
അവിടെ എന്തു വിശേഷം
ഇവിടെ നല്ല വിശേഷം (2)
ഉറങ്ങാൻ വൈകും രജനികൾ
തൻ പ്രണയ സൗരഭം (2)
ഉണരാൻ പിടയും പുലരികൾ
തൻ സ്വപ്ന നൊമ്പരം (2)
(അവിടെ എന്തു വിശേഷം....)

ആ....ആ....ആ.....ആ...
കളഭക്കൂട്ടിൻ മണവുമായി
കാറ്റു വന്നു വിളിക്കും
ശുഭകാമന തൻ പുണ്യാഹവുമായി
പുതുദ്വാദശി വന്നണയും (2)
പൂപ്പാലികയും പൊൻദാവണിയും
അകലെ എങ്കിലും അരികെ (2)
ആ...ആ...ആ...ആ...
(അവിടെ എന്തു വിശേഷം....)

നിലവിളക്കിൻ നാളമലർ പോൽ
മനസ്സു പാളും സന്ധ്യകളിൽ (2)
നിറഞ്ഞ ചെമ്പകശാഖയിൽ നിന്നും
കനവു കൊഴിയും വേളകളിൽ (2)
നിറയും മിഴിയും കവിളിൻ നനവും
അകലെ എങ്കിലും അരികെ (2)
ആ...ആ...ആ...ആ...ആ..
(അവിടെ എന്തു വിശേഷം....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts