പടർന്നാടും
അക്ഷയപാത്രം
Padarnnaadum (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:46.

പടർന്നാടും പണത്തിൻ ഫണങ്ങൾക്കു നടുവിൽ
തുടർന്നീടും കാഞ്ചന കിലുക്കങ്ങൾക്കിടയിൽ
ഇത്തിരി സ്നേഹത്തിൻ സത്യജലം തേടും
ഭിക്ഷാപാത്രം ഹൃദയം...
ഹൃദയം ഭിക്ഷാപാത്രം.. ഹൃദയം ഭിക്ഷാപാത്രം..
കാരുണ്യത്തിൻ കണികകളാലതക്ഷയപാത്രം ആക്കുക നാം...

എത്രയെത്ര സ്വപ്നങ്ങൾക്കു വില പേശുന്നു നിത്യം
എത്രയെത്ര ദുഃഖങ്ങൾ നാം വാങ്ങി വയ്ക്കുന്നു.. (എത്രയെത്ര സ്വപ്നങ്ങൾക്കു.. )
ബന്ധങ്ങളാം അക്കങ്ങളെ ഗുണിക്കുന്നു ഹരിക്കുന്നു.. (2)
സ്വന്തമെന്ന കണക്കിൽ നാം നെഞ്ചുരുക്കുന്നു
ലാഭമെന്ത്.. നഷ്ടമെന്ത്.. (2)
അന്തിമവിധിയെഴുത്തിൽ ബാക്കിയെന്ത്‌..
ഹൃദയം ഭിക്ഷാപാത്രം.. ഹൃദയം ഭിക്ഷാപാത്രം..
കാരുണ്യത്തിൻ കണികകളാലതക്ഷയപാത്രം ആക്കുക നാം...

ചേർത്തു കോർത്ത മുത്താരങ്ങൾ ഉതിർന്നേ പോകും നെഞ്ചം
വാർത്തു കാത്ത ശില്പജാലം ഉടഞ്ഞേ പോകും.. (ചേർത്തു.. )
മുഖം ചാർത്തും ചായമെല്ലാം മാഞ്ഞേ പോകും
തുടങ്ങുന്ന മണ്ണിൽ സർവ്വം അടിഞ്ഞേ പോകും..
വിജയമെന്ത് തോൽവിയെന്ത്.. (2)
അനുഭവം കഴിഞ്ഞുവെന്നാൽ രണ്ടുമൊന്ന്...
(പടർന്നാടും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts