യേശുവിൻ അമ്മേ
അമ്മതൻ സാന്ത്വനം
Yeshuvin Amme (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ബിനോയ് ചാക്കോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:35:34.

യേശുവിൻ അമ്മേ സ്നേഹത്തിൻ നാഥേ
പര രക്ഷക്കായ് സർവം സമർപ്പിച്ച തായേ
സ്ത്രീകളിൽ നിന്നോളം മഹത്വമില്ലാർക്കും
മക്കൾ തൻ അഭിമാനമേ അമ്മേ
സഹരക്ഷകയാം മാതാവേ
സഹരക്ഷകയാം മാതാവേ
(യേശുവിൻ അമ്മേ…)

സ്ത്രീയാൽ നശിച്ചൊരു മർത്ത്യകുലത്തിനു
നിത്യസഹായമായ സ്ത്രീരത്നമേ
തിരുസുതൻ കുരിശിന്മേൽ പിടഞ്ഞു മരിക്കുമ്പോൾ
ഹൃദയം തകർന്നു നിന്ന വ്യാകുലനാഥേ
സാത്താന്റെ തലയെ തകർക്കുമമ്മേ
എന്നെ ദുഷ്ടനിൽ നിന്നു നീ കാക്കേണമേ (2)

പാപത്തിൻ വഴിയിൽ ഉഴലും മക്കളെ
പാവനമാർഗ്ഗത്തിൽ നയിക്കേണമേ
വീണ്ടും പാപത്തിൽ വീഴാതിരിക്കുവാൻ
വിമലാംബികേ അമ്മേ താങ്ങേണമേ
നിത്യവിശുദ്ധയാം കാരുണ്യമേ
എന്റെ ഹൃദയത്തിലേക്കീശോയെ അയക്കേണമേ (2)
(യേശുവിൻ അമ്മേ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts