സ്വർല്ലോകം
അമ്മതൻ സാന്ത്വനം
Swarlokam (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ബേബി ജോണ്‍ കലയന്താണി ,എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:32:54.

സ്വർഗലോകം തുറന്നീടുന്നു
സ്വർഗ്ഗീയ വൃന്ദങ്ങൾ പാടിടുന്നു
താതനും പുത്രനും പാവനനും
സ്വർഗ സിംഹാസനം പൂകുന്നു
(സ്വർഗലോകം..)

നന്മ നിറഞ്ഞവൾ മേരിയെ
സർവപ്രപഞ്ചത്തിൻ റാണിയായ്
ദിവ്യകിരീടമണിയിക്കുന്നു
മേരിയ്ക്കു വന്ദനമേകുന്നു

വാനവലോകത്തിൻ രാജ്ഞി നീ
മാനവലോകത്തിൻ രാജ്ഞി നീ
ശ്ലീഹന്മാരുടെ രാജ്ഞി നീ
സ്വർഗ്ഗാരോപിത രാജ്ഞി നീ

കിന്നരവീണകൾ മീട്ടുന്നു
മംഗള ഗീതങ്ങൾ പാടുന്നു
നിത്യവിരാജിത റാണിയാം
മേരിക്കു വന്ദനമേകുന്നു (2)

വാനിലെ വാരൊളി താരകളും
പൂവിലെ കുഞ്ഞരിപ്പൂവുകളും
നിത്യവിശുദ്ധയാം മേരി തൻ
ദിവ്യാപദാനങ്ങൾ വാഴ്ത്തുന്നു

നന്മ നിറഞ്ഞവളായ നീ
നന്മകൾ ഞങ്ങളിലേകുവാൻ
ദൈവകൃപാവരമേകണേ
നിത്യവും ഞങ്ങളെ കാക്കണേ

നിത്യ മഹോന്നത കന്യകയെ
ദൈവിക ജ്ഞാനം നിറഞ്ഞവളേ
നിന്റെ വിമല ഹൃദയത്തിനായ്
നിത്യവിജയമുണ്ടായിടട്ടെ (2)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts