ഈശോ മറിയം
അമ്മതൻ സാന്ത്വനം
Easo Mariyam (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ‌പി ബിനു ,എലിസബത്ത് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:36:35.

ഈശോ മറിയം യൗസേപ്പേ
തിരുഭവനത്തിൻ പുണ്യദീപങ്ങളേ
ഞങ്ങൾ തൻ കൊച്ചു കുടുംബത്തിലും
നന്മ തൻ ദീപം തെളിക്കേണമേ
ഈശോ മറിയം യൗസേപ്പേ
ഞങ്ങൾക്കെന്നെന്നും തുണയേകണേ
പാവങ്ങളാകുമീ മക്കളെയെന്നും
പാലനം ചെയ്തു നയിക്കേണമേ

പരസ്പരമെല്ലാം ക്ഷമിച്ചീടുവാൻ
പരസ്നേഹത്തിൽ ജീവിക്കുവാൻ (2)
ഭവനത്തിൽ ഒന്നായ് പ്രാർത്ഥിക്കുവാൻ
പാവന ചൈതന്യം പകരേണമേ (2)
ഈശോ മറിയം യൗസേപ്പേ
ഞങ്ങൾക്കെന്നെന്നും തുണയേകണേ
പാവങ്ങളാകുമീ മക്കളെയെന്നും
പാലനം ചെയ്തു നയിക്കേണമേ

ഈശോ തൻ വചനം ശ്രവിച്ചീടുവാൻ
ഈശോയിലൊന്നായ് ചേർന്നീടുവാൻ (2)
കൂദാശാജീവിതം നയിച്ചീടുവാൻ
വിശ്വാസചൈതന്യം നൽകേണമേ (2)
(ഈശോ മറിയം …..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts