മധുര മനോഹര
അമ്മതൻ സാന്ത്വനം
Madhura Manohara (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:32:17.

മധുരമനോഹര നാമം
മറിയമേ നിൻ ദിവ്യനാമം
മണ്ണിൽ മക്കൾക്കാനന്ദമേകും
മഹനീയമാം പുണ്യനാമം
പാവനജനനിയാം നാഥേ
പരിശുദ്ധമാതാവേ
പാടുന്നു നിൻ സ്തുതിഗീതം
പാവനമാം പുണ്യഗീതം

പറുദീസായിൽ പണ്ടേ ചെയ്തൊരു
പാപത്തിൻ പരിഹാരമായ്
രക്ഷകനേശുവിനുദരമൊരുക്കിയ
നിർമ്മലേ നീയെത്ര ഭാഗ്യവതി
പാവനജനനിയാം നാഥേ
പരിശുദ്ധമാതാവേ
പാടുന്നു നിൻ സ്തുതിഗീതം
പാവനമാം പുണ്യഗീതം

ഭൂവിൽ ദൈവഹിതത്തിൻ കീഴിൽ
സ്നേഹാർപ്പണം ചെയ്ത നാഥേ
പാവനാത്മാവിൻ സ്നേഹമായ് നിന്നിൽ
സർവേശൻ വന്നു പിറന്നു
(മധുര മനോഹര..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts