സ്വർല്ലോക
അമ്മതൻ സാന്ത്വനം
Swarloka (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ‌പി ബിനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:34:20.

സ്വർല്ലോക രാജ്ഞിയാം മാതാവേ
സൗവർണ്ണ സ്വർഗ്ഗീയ സൂനമേ
പാവന സ്നേഹത്തിൻ പൂന്തെന്നലേ
പരിശുദ്ധ ദൈവത്തിൻ മാതാവേ
(സ്വർല്ലോക…)

കദനത്തിൽ അണയുന്ന കാരുണ്യമേ
കണ്ണീർ തുടക്കുന്ന ആശ്വാസമേ (2)
വാത്സല്യത്തിൻ നറുതേൻ പകരും
വ്യാകുലനാഥേ വരദായികേ (2)
ആവേ ആവേ ആവേ മരിയാ (2)

ആകാശമോക്ഷത്തിൻ വാതിലേ
ആശ്രിതർക്കെന്നെന്നും ആലംബമേ (2)
പുലർകാലത്തിൻ ഒളിയായ് തെളിയും
പരിപൂജിത ചൈതന്യം പൊൻ താരമേ
(സ്വർലോക രാജ്ഞിയാം…)
ആവേ ആവേ ആവേ മരിയാ (2)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts