മക്കളേ
അമ്മതൻ സാന്ത്വനം
Makkale (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:33:43.

മക്കളേ എന്റെ സുതനാം ഈശോ
ക്രൂശിലെ അന്ത്യനിമിഷങ്ങളിൽ
നിങ്ങളെ എനിക്കു സുതരായ് നൽകി
നിങ്ങളീ അമ്മ തൻ മക്കളല്ലോ
(മക്കളേ..)

പാപം ലോകത്തിൽ പെരുകുന്നു
മനുഷ്യൻ പാപത്തിൽ മുഴുകുന്നു
പാവം മക്കളെ വഞ്ചിക്കുവാൻ
സാത്താൻ അലറി നടക്കുന്നു
മക്കളേ ഉണർന്നിരുന്നിടുവിൻ
ഉപവാസവും പ്രാർത്ഥനയും
പ്രായശ്ചിത്ത ജീവിതവും
നിങ്ങൾ നേടീടുവിൻ..

രാജ്യം രാജ്യത്തിനെതിരാകും
ഭീകരയുദ്ധകളുളവാകും
പീഢനവും ദുഃഖ ദുരിതങ്ങളും
നാശത്തിൻ ദിനമണയുന്നു
മക്കളേ ഉണർന്നിരുന്നീടുവിൻ
പരിശുദ്ധമാം കുർബാനയും
ജപമാല പ്രാർത്ഥനയും
ശക്തിയായ് നേടീടുവിൻ

മനുഷ്യൻ ഈശോയെ മറക്കുന്നു
വീണ്ടും ക്രൂശിൽ തറയ്ക്കുന്നു
അഹങ്കാരവും സുഖമോഹവും
അവരുടെ ദൈവമായ് മാറുന്നു
മക്കളേ ഉണർന്നിരുന്നിടുവിൻ
അനുതാപമേകും തിരുവചനം
ആത്മാവിൽ നിറച്ചീടുവിൻ
ശക്തരായ് തീർന്നീടുവിൻ

ദൈവം സ്ഥാപിച്ച കുടുംബങ്ങളെ
നരകക്കെണിയിൽ വീഴ്ത്തീടാൻ
ഇരുളും ശക്തികളണയുന്നു
വഞ്ചകരായവർ അണയുന്നു
മക്കളേ ഉണർന്നിരുന്നിടുവിൻ
ഭിന്നതയും കലഹങ്ങലും
എല്ലാം ക്ഷമിച്ചീടുവിൻ
കൈ കോർത്തു പ്രാർത്ഥിക്കുവിൻ
തമ്മിൽ സ്നേഹിക്കുവിൻ
തമ്മിൽ സ്നേഹിക്കുവിൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts