കർത്താവിൻ
അമ്മതൻ സാന്ത്വനം
Karthaavin (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 14:20:46.

കർത്താവിൻ പ്രിയപുത്രി നീ
കർത്താവിൻ പ്രിയദാസി നീ
കർത്താവിൻ മാതാവു നീ
കന്യാമറിയമേ സ്വസ്തി
(കർത്താവിൻ….)

മന്നിതിൽ മക്കൾക്കെന്നും
മഹനീയമാതൃക നീ (2)
മാലാഖവൃന്ദങ്ങൾക്കെന്നും
മാണിക്യപൊൻ താരം നീ
മാണിക്യപൊൻ താരം നീ
മണ്ണിൻ മണിദീപം നീ
(കർത്താവിൻ….)

പരിശുദ്ധി ഞങ്ങളിലേകും
പനിനീർ സുമമല്ലോ നീ (2)
പാപാന്ധകാരം നീക്കും
പാവന നിറദീപം നീ
പാവന നിറദീപം നീ
പീഡിതർക്കാശ്വാസം നീ
(കർത്താവിൻ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts